home
Shri Datta Swami

 27 Jul 2023

 

Malayalam »   English »  

'ജ്ഞാനാഗ്നിഃ...' എന്നാൽ ജ്ഞാനം മാത്രം അറിഞ്ഞ് പാപങ്ങളെ നശിപ്പിക്കുക എന്നാണോ അർത്ഥമാക്കുന്നത്?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- ഇപ്പോൾ എന്റെ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ, ക്രിസ്തുമതം മാനസാന്തരത്തിന്റെയും കുമ്പസാരത്തിന്റെയും രണ്ടാം ഘട്ടത്തിൽ അവസാനിക്കരുതെന്നു അങ്ങ് പറഞ്ഞു. പക്ഷേ, അങ്ങ് ഗീത ഉദ്ധരിച്ചപ്പോൾ, അത് പറയുന്നത്, ജ്ഞാനത്തെ അറിയുന്ന ഘട്ടത്തിൽ പാപങ്ങൾ അവസാനിക്കും, അതായത് നവീകരണത്തിന്റെ ആദ്യ ഘട്ടം അതായത് പാപങ്ങളുടെ സാക്ഷാത്കാരം (തിരിച്ചറിയൽ), അതായത് നമുക്ക് ആദ്യ ഘട്ടത്തിൽ തന്നെ നിർത്താം. ദയവായി വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- ജ്ഞാനം എന്നാൽ ആത്മാവ് ചെയ്യുന്ന പാപങ്ങളുടെ സാക്ഷാത്കാരമായ (തിരിച്ചറിയൽ) നവീകരണത്തിന്റെ ആദ്യ ഘട്ടമാണെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു. ജ്ഞാനം എന്നാൽ കര്‍ത്താവ്‌, പാത, വസ്‌തു അല്ലെങ്കിൽ ലക്ഷ്യം (subject, path and the object or goal) എന്നിവയുമായി ബന്ധപ്പെട്ട മൊത്തം വിഷയത്തിന്റെ വിവരമാണെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ഇതിനെ ത്രിപുടി അല്ലെങ്കിൽ ത്രയം (Triputi or Triad) എന്ന് വിളിക്കുന്നു. കര്‍ത്താവ്‌ (subject) പാപിയാണ്. കഴിഞ്ഞ (ഭൂതകാലത്തെ) പാപങ്ങളെല്ലാം ദഹിപ്പിക്കുക എന്നതാണ് അവസാന ലക്ഷ്യം. ഈ രണ്ടിനും ഇടയിലുള്ള പാത മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന നവീകരണമാണ്, അവ നിഷ്പക്ഷമായ യുക്തിസഹമായ വിശകലനത്തിലൂടെ (ജ്ഞാനത്തിലൂടെ, knowledge) പാപത്തെ തിരിച്ചറിയുക, കുമ്പസാരത്തിലൂടെ (ഏറ്റുപറച്ചിൽ) (ഭക്തി, devotion) പശ്ചാത്താപം, ഒടുവിൽ, പാപം ആവർത്തിക്കാതിരിക്കുക (അഭ്യാസം, practice) എന്നിവയാണ്.

ഈ വിഷയത്തിൽ, ‘ജ്ഞാനം’ എന്ന വാക്ക് രണ്ട് സന്ദർഭങ്ങളിൽ (context) ഉപയോഗിക്കുന്നു:- i) നിഷ്പക്ഷമായ ലോജിക്കൽ വിശകലനത്തിലൂടെയുള്ള (impartial logical analysis) സാക്ഷാത്കാരത്തിന്റെ (realization) സന്ദർഭം, ഈ യുക്തിപരമായ വിശകലനത്തെ ജ്ഞാനം എന്ന് വിളിക്കുന്നു. ii) ത്രയം (പാത) വിശദീകരിക്കുന്ന സന്ദർഭം, അതിൽ പാത വിശദീകരിക്കുമ്പോൾ, മൂന്ന് ഘട്ടങ്ങൾ, തിരിച്ചറിവ്, പശ്ചാത്താപം അല്ലെങ്കിൽ കുമ്പസാരം, പാപം ആവർത്തിക്കാതിരിക്കൽ എന്നിവ പൂർണ്ണമായി വിശദീകരിക്കുന്നു, കൂടാതെ ത്രയത്തിന്റെ (triad) മൊത്തത്തിലുള്ള വിശദീകരണത്തെയും ജ്ഞാനം എന്ന് വിളിക്കുന്നു. ഗീതയിൽ പരാമർശിച്ചിരിക്കുന്ന ജ്ഞാനം എന്ന പദം രണ്ടാമത്തെ തരം അറിവിനെ സൂചിപ്പിക്കുന്നു, അതായത്, ത്രയത്തെ വിശദീകരിക്കുന്നു. ഈ മൂന്ന് ഘട്ടങ്ങളുടെയും സ്വംശീകരണം കഴിഞ്ഞാൽ, അത്തരം ജ്ഞാനം - അഗ്നി (knowledge-fire) സ്വയമേവ പശ്ചാത്താപവും പാപം ആവർത്തിക്കാതിരിക്കലും പ്രയോഗത്തില്‍ കൊണ്ടു വരുന്നു. ഇതോടെ പാത അവസാനിക്കുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു. ഗീതയിൽ ഉദ്ധരിച്ച ജ്ഞാനം എന്ന വാക്ക് യുക്തിപരമായ വിശകലനത്തിലൂടെയുള്ള തിരിച്ചറിവിന്റെ ആദ്യപടിയായി നിങ്ങൾ തെറ്റിദ്ധരിച്ചു, അതിനാൽ നിങ്ങൾക്ക് ഈ സംശയം ലഭിച്ചു.

ഒടുവിൽ വ്യക്തമാക്കാൻ,

i) സമ്പൂർണ ജ്ഞാനം:- വിഷയം, പാത, കൈവരിക്കേണ്ട ലക്ഷ്യം എന്ന ത്രയത്തിന്റെ വിശദീകരണമാണിത്.

ii) ഭാഗികമായ ജ്ഞാനം:- ലോജിക്കൽ അനാലിസിസ് വഴി മുകളിൽ പറഞ്ഞ പാതയിലെ ആദ്യപടിയുടെ (പാപം തിരിച്ചറിയൽ) വിശദീകരണമാണിത്.

ഗീതയിൽ പറഞ്ഞിരിക്കുന്ന ജ്ഞാനാഗ്നി (Jnaanaagni) പൂർണ്ണമായ ജ്ഞാനത്തെക്കുറിച്ചാണ്, അല്ലാതെ ഭാഗികമായ ജ്ഞാനത്തെക്കുറിച്ചല്ല. മൊത്തത്തിലുള്ള ജ്ഞാനത്തിൽ, ത്രയം പൂർണ്ണമായും വിശദീകരിച്ചിരിക്കുന്നു. അത്തരമൊരു വിശദീകരണത്തിൽ, മധ്യപാത നന്നായി വിശദീകരിക്കുന്നു. മധ്യപാതയിൽ മൂന്ന് ഘട്ടങ്ങൾ പൂർണ്ണമായി അടങ്ങിയിരിക്കുന്നു, അവ തിരിച്ചറിവ് (ലോജിക്കൽ വിശകലനത്തിലൂടെ നിങ്ങൾ ചെയ്ത പ്രവൃത്തി പാപമാണെന്ന് തിരിച്ചറിയൽ, അത് ഭാഗികമായ ജ്ഞാനം), പശ്ചാത്താപം, പാപത്തിന്റെ അവസാനത്തെ ആവർത്തിക്കാതിരിക്കൽ. മൊത്തത്തിലുള്ള ജ്ഞാനത്തിൽ, പാതയുടെ വിശദീകരണത്തിൽ മൂന്ന് ഘട്ടങ്ങളും ഉൾപ്പെടുന്നു, മാത്രമല്ല ആദ്യപടി (സാക്ഷാത്കാരം, തിരിച്ചറിവ്) മാത്രമല്ല.

★ ★ ★ ★ ★

 
 whatsnewContactSearch